Wednesday, 15 September 2010

സ്വാതന്ത്ര്യം

തീ വലിച്ചൂതി സ്വന്തം ചുണ്ടിനോടടുപ്പിക്കുകയാരിന്നു ഞാന്‍
കാക്കിക്കാരന്‍ വന്ന് ഇതു പൊതു സ്തലമാണെന്നു പറഞ്ഞപ്പൊള്‍
എന്റെ സ്വാതന്ത്ര്യം ഞാന്‍ എന്റെ വീടിന്റെ ശോച്യാലയത്തില്‍ കണ്ടെത്തി.

എന്‍ പ്രണയിനുമായി ക്രീഡയുടെ മൂര്‍ഛകള്‍ തേടിയലഞ്ഞു ഞാന്‍
പങ്കു വെക്കലിന്റെ പാരമ്യതകള്‍,
ജീവന്റെ രസതന്ത്രങ്ങള്‍
അവനവനാനന്ദം കണ്ടെത്താനുള്ള വഴികള്‍..
നാട്ടുകാര്‍ നല്ലവര്‍,അവരെന്നെ തലോടി രക്തം വരും വരെ.
അതു കൊണ്ട് മാത്രം നിന്റെ പെങ്ങള്‍ ഇന്നെന്റെ ഭാര്യ.
താലി എന്റെ പാരതന്ത്ര്യത്തിന്റെ താക്കോലായ്
അതും അവളുടെ കഴുത്തില്‍...

പര്‍ദ്ദയെയും അതിനുള്‍ പെണ്‍ ഹ്രിദയത്തെയും
ഓര്‍ത്തു കരയും സഹോദരാ
പടിഞ്ഞാറ് ഒന്നറിഞ്ഞു വരിക.
ഇനിയും നിന്റെ നിഘണ്ടുവില്‍ സ്വാതന്ത്രതിനു
പഴയ നിര്‍വചനം തന്നെയൊ?
എങ്കില്‍ സങ്കുജിതത്വത്തിന്റെ മതിലുകള്‍ തകര്‍ത്തെറിയുക
സാന്ദ്രമാകട്ടെ സകലതും

No comments:

Post a Comment