Monday, 13 July 2009

മക്തൂബ്‌


മക്തൂബ്‌

കഥാപാത്രം കഥ വായിക്കുന്നു

അള്ളാഹു ചിട്ടപ്പെടുത്തിയ അനേക‌-
കോടി കഥകളിലൊന്ന്
ശുഭ പര്യവസാനിയാണോ
അല്ലയൊ എന്നറിവില്ലാതെ,
എങ്കിലും നന്മക്കായ് പ്രാര്‍ത്ഥിക്കുന്നു...

യാഥാര്‍ത്ഥ്യങ്ങള്‍ താളുകള്‍ കണക്കെ

കണ്‍മുമ്പിലൂടെ മിന്നി മറയുന്നു
എഴുതപ്പെട്ടവ ആയിരുന്നെങ്കിലും
ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ
ബാല്യവും കൗമാരവും പിന്നിട്ട താളുകള്‍
യൗവനത്തിന്റെ ദ്രുതതുടിപ്പിലെത്തി നില്‍ക്കുന്നു.

കഥയുടെ ദിശാനിയന്ത്രണത്തില്‍
കഥാപാത്രം നിസ്സഹായനാണെന്ന
സത്യത്തിനു വിനീതവിധേയനായി
ആഗ്രഹമുണ്ടെങ്കിലും ഇടപെടാനാകാതെ..

വെറുമൊരു കഥാപാത്രമായി ഞാന്‍
ഇന്നെന്റെ ജീവിതം വായിച്ചു തീര്‍ക്കുന്നു.
...

1 comment: