Thursday 16 September 2010

ഗൂഗിള്‍ ബസ്സില്‍ ചെറിയൊരു thaRkkam

പര്‍ദ്ദ - ||ജനലഴി||
ആറാം ക്ലാസ്സുകാരി
ആയിഷ
ആദ്യമായി പര്‍ദ്ദ
ഉടുത്തപ്പോള്‍
ഉമ്മയോടു ചോദിച്ചു :
"എന്തിനാ ഉമ്മാ
കറുത്ത തുണീ
നമ്മടെ ആരാ ചത്തത് ?"

ഉമ്മ പറഞ്ഞു :
"സ്വാതന്ത്ര്യം"






(വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!)
5 people publicly reshared this - Joji Mathew, Jayasooryan K V, Jose John, Kiran Narendran and ravi krishna
Seena || Viovin ( വയോവിന്‍) - ഉമ്മ പറഞ്ഞു :
"സ്വാതന്ത്ര്യം"

ആരുടെ സ്വാതന്ത്ര്യം ?
Aug 27
Rakesh | രാകേഷ് - ചോദ്യം: "നമ്മടെ ആരാ ചത്തത് ?"
ഉത്തരം: "സ്വാതന്ത്ര്യം"

ഇപ്പൊ ക്ലിയര്‍ ആയോ
Aug 27Ansaf Mohammed Ali - phaaaaaaaaaAug 27
ബിഎം ......... ............. - അന്സഫ്‌ന്‍റെ പ്രതികരണത്തോടെ ഉത്തരം പൂര്‍ത്തിയായി ....Aug 27
Rakesh | രാകേഷ് - ഇപ്പൊ എന്റെയും ഈ വരികള്‍ എഴുതിയ ആളിന്റെയും അഭിപ്രായ സ്വാതന്ത്ര്യം കൂടി കൂട്ടാം...Aug 27
Ansaf Mohammed Ali - athu maathram koottunnathaakum nallath.Aug 27



സ്വാതന്ത്ര്യം....

തീ വലിച്ചൂതി സ്വന്തം ചുണ്ടിനോടടുപ്പിക്കുകയാരിന്നു ഞാന്‍
കാക്കിക്കാരന്‍ വന്ന് ഇതു പൊതു സ്തലമാണെന്നു പറഞ്ഞപ്പൊള്‍
എന്റെ സ്വാതന്ത്ര്യം ഞാന്‍ എന്റെ വീടിന്റെ ശോച്യാലയത്തില്‍ കണ്ടെത്തി.

എന്‍ പ്രണയിനുമായി ക്രീഡയുടെ മൂര്‍ഛകള്‍ തേടിയലഞ്ഞു ഞാന്‍
പങ്കു വെക്കലിന്റെ പാരമ്യതകള്‍,
ജീവന്റെ രസതന്ത്രങ്ങള്‍
അവനവനാനന്ദം കണ്ടെത്താനുള്ള വഴികള്‍..
നാട്ടുകാര്‍ നല്ലവര്‍,അവരെന്നെ തലോടി രക്തം വരും വരെ.
അതു കൊണ്ട് മാത്രം നിന്റെ പെങ്ങള്‍ ഇന്നെന്റെ ഭാര്യ.
താലി എന്റെ പാരതന്ത്ര്യത്തിന്റെ താക്കോലായ്
അതും അവളുടെ കഴുത്തില്‍...

പര്‍ദ്ദയെയും അതിനുള്‍ പെണ്‍ ഹ്രിദയത്തെയും
ഓര്‍ത്തു കരയും സഹോദരാ
പടിഞ്ഞാറ് ഒന്നറിഞ്ഞു വരിക.
ഇനിയും നിന്റെ നിഘണ്ടുവില്‍ സ്വാതന്ത്രതിനു
പഴയ നിര്‍വചനം തന്നെയൊ?
എങ്കില്‍ സങ്കുജിതത്വത്തിന്റെ മതിലുകള്‍ തകര്‍ത്തെറിയുക
സാന്ദ്രമാകട്ടെ സകലതും.
EditSep 15

faizudheen kannoth - അതെ,താങ്കള്‍ വളരെ ശരിയാണ്.
പ്രശ്നം1)അടുത്തവന്റെ മുഖത്തേക്ക് പുക ഊതി വിടാന്‍ പാടില്ല.
പ്രശ്നം2)അടുത്തവന്റെ പെങ്ങള്‍/ഭാര്യയുടെ മുഖത്തേക്ക് കാമക്കണ്ണ് ഊരി വിടാന്‍ പാടില്ല.
പരിഹാരം 1)പൊതു സ്ഥലത്ത് പുകവലി പാടില്ല:മനുഷ്യ നിയമം.
പരിഹാരം 2)പൊതു സ്ഥലത്ത് സ്ത്രീ നഗ്നത വെളിവാക്കരുതു:ദൈവിക നിയമം.
നിറം നിബന്ധനയില്ല.കറുപ്പോ വെളുപ്പോ എന്തുമാവാം.

"പടിഞ്ഞാറ് ഒന്നറിഞ്ഞു വരിക. "
ഞാനുദ്ദേശിച്ചതു, നമ്മള്‍ പടിഞ്ഞാറിനുണ്ടായ ധാര്‍മ്മികാധപ്പതനത്തെ പടിക്കാന്‍ തയ്യാറാവണം എന്നാണ്.എല്ലാ മതങ്ങളും സ്ത്രീ നഗ്നത സ്വകാര്യതയാണെന്നും അതു പ്രദര്‍ശിപ്പിക്കല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന രീതിയിലും പടിപ്പിക്കുന്നു.കന്യാസ്ത്രീ സ്വശരീരം മറക്കുന്നു,സന്യാസിനി സ്വശരീരം മറക്കുന്നു,ഇസ്ലാമില്‍ പൗരൊഹിത്യമില്ലാത്തതിനാല്‍ എല്ലാരും മറക്കുന്നു.

പിന്നെ ഒരു മ്ര് ഗവും സ്വശരീരം മറക്കാറില്ല.
സാമൂഹ്യ ശാസ്ത്രവും ചരിത്രവും പറയുന്നതു നമ്മളും അങ്ങനെയായിരുന്നെന്നാണ്.സഹസ്രാബ്ദങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ് നമ്മുടെ സംസ്കാരങ്ങള്‍(ഏതായാലും).പഴമയിലേക്ക് ഒരു തിരിച്ച് പോക്കു വേണോ?ചിന്തിക്കുന്നവര്‍ക്കു ദ്ര ഷ്ടാന്തമുണ്ട്.


സ്ത്രീ ശരീര/മാംസത്തിന്റെ വിപണന സാധ്യത നന്നായറിയുന്ന മുതലാളിത്വ വര്‍ഗത്തിന്റെ ചരടു വലികള്‍ക്കും ചൂഷണങ്ങള്‍ക്കും ബലിയാടാവാതെ എന്റെ അമ്മ ഭാര്യ പെങ്ങമ്മാരെ(മാത്രം) സംരക്ഷിക്കാനുള്ള സ്വാതത്ര്യം ഈ നവലോകക്രമവും, ബുദ്ധി ആവശ്യത്തിലേറെ വികസിച്ച മലയാളിയും എനിക്കു തരുമെന്ന പ്രതീക്ഷയോടെ...
EditSep 15

Rakesh | രാകേഷ് - "നമ്മള്‍ പടിഞ്ഞാറിനുണ്ടായ ധാര്‍മ്മികാധപ്പതനത്തെ പടിക്കാന്‍ തയ്യാറാവണം" എന്ത് ധാര്‍മ്മികാധപ്പതനം!!! അല്ലെങ്കില്‍ എന്താണ് താങ്കളുദ്ദേശിക്കുന്ന ധാര്‍മ്മികത?


“എല്ലാ മതങ്ങളും സ്ത്രീ നഗ്നത സ്വകാര്യതയാണെന്നും അതു പ്രദര്‍ശിപ്പിക്കല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന രീതിയിലും പടിപ്പിക്കുന്നു.”
പുരുഷനെന്താ സ്വകാര്യതയില്ലേ? അതുപോലെ അതു പ്രദര്‍ശിപ്പിച്ചാല്‍ ആരുടെ സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്? എല്ലാവരും നമ്മള്‍ ചിന്തിക്കുന്നപോലെ തന്നെ ചിന്തിക്കണം എന്നു ശഠിക്കാന്‍ കഴിയുമോ!! കാണിക്കുന്നവന്‍ കാണിക്കട്ടേ...അതവന്റെ ഇഷ്ടം...കാണാന്‍ താല്പര്യമില്ലെങ്കില്‍ നോക്കാന്‍ പോവരുത്...അത്രതന്നെ.

“കന്യാസ്ത്രീ സ്വശരീരം മറക്കുന്നു,സന്യാസിനി സ്വശരീരം മറക്കുന്നു,ഇസ്ലാമില്‍ പൗരൊഹിത്യമില്ലാത്തതിനാല്‍ എല്ലാരും മറക്കുന്നു. “
കന്യാസ്ത്രീ ആവാന്‍ പോകുന്നത് അങ്ങനെ നടക്കാന്‍ താല്പര്യമുള്ളതുകൊണ്ട് സ്വന്തമിഷ്ടത്തിനല്ലേ..മതങ്ങള്‍ക്ക് വ്യക്തിയുടെ ചിന്തയെയും പ്രവൃത്തിയേയും നിയന്ത്രിക്കാന്‍ എന്തവകാശം...വ്യക്തിയെ അവന്റെ വഴിക്ക് വിടൂ...മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ നിയമമുണ്ട്...


“സഹസ്രാബ്ദങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ് നമ്മുടെ സംസ്കാരങ്ങള്” അതു സമ്മതിച്ചല്ലോ...അതു തന്നെയാണ് ഞാനും പറഞ്ഞത് കാലം മാറുമ്പോള്‍ എല്ലാം മാറും...”മാറ്റം എന്ന വാക്കോഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കും“ അതിനെതിരെ മുഖം തിരിച്ചിട്ട് കാര്യമില്ല. മതങ്ങളൊക്കെ ഈ മാറ്റത്തിന്റെ ഭാഗമായി എപ്പോഴോ ഉണ്ടായതാണ്. എന്നെങ്കിലും ഒക്കെ ഇതൊക്കെ ഇല്ലാതാവും എന്നു വിശ്വസിക്കുന്നു..


എന്റെ പേര് രാകേഷ്....ജാതി പുരുഷന്‍....മതം മനുഷ്യന്‍....
Sep 15


തിരക്കിനിടയിലും പ്രതികരിച്ച നല്ലവനായ എന്റെ സുഹ്രുത്തിനു നന്ദി.
രാകേഷ്.,മതമില്ലാതെ മനുഷ്യനു ജീവിതമില്ല.
മതമില്ല എന്ന് പറയുന്നവന്റെ മതം അതു("മതമില്ലായ്മ") തന്നെയാണ്.
അവന്‍ അതിനു വേണ്ടി നില കൊള്ളുന്നു.വാദിക്കുന്നു,മറ്റുള്ളവരെ ക്ഷണിക്കുന്നു.
ഒരേ ഒരു വ്യത്യാസം,മതങ്ങള്‍ ഞങ്ങളുടേത് ദൈവികമാണെന്നു വാദിക്കുമ്പോള്‍
മതമില്ലായ്മ എന്ന മതം മനുഷ്യ നിര്‍മ്മിതമാണെന്ന് സമ്മതിചു കൊടുക്കേണ്ടി വരുന്നു.
"എന്നെങ്കിലും ഒക്കെ ഇതൊക്കെ ഇല്ലാതാവും എന്നു വിശ്വസിക്കുന്നു.."
രാകേഷിന്റെ പ്രതീക്ഷ കാലത്തിലല്ലേ..,അതേ കാലത്തെപ്പിടിച്ചു ഖുറാനില്‍ ഒരിടത്ത് സത്യം ചെയ്തിട്ടുണ്ട്."കാലം തന്നെയാണു സത്യം,നിശ്ചയം മുഴുവന്‍ മന്‍ഷ്യരും നഷ്ടത്തിലാണ്.വിശ്വസിചവരും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവരും നന്മ കൊണ്ടും ക്ഷമ കൊണ്ടും ഉപദേശിച്ചവരൊഴികെ"കാര്യങ്ങള്‍ ആ കാലതിനു വിടുന്നു ഞാന്‍.അതെ അര്‍ധവിരാമം കുറിച്ചു കൊണ്ട്;
EditSep 15

Seena || Viovin ( വയോവിന്‍) - Im also agreeing with u Rakesh !!!Sep 15
Rakesh | രാകേഷ് - ഒരു കാര്യം പറയാന്‍ വിട്ടു
“അടുത്തവന്റെ പെങ്ങള്‍/ഭാര്യയുടെ മുഖത്തേക്ക് കാമക്കണ്ണ് ഊരി വിടാന്‍ പാടില്ല” ഇതൊരു വലിയ തെറ്റായി തോന്നുന്നില്ല(നോക്കുന്നല്ലേയൊള്ളു വേറൊന്നും ചെയ്യുന്നില്ലല്ലോ). തെറ്റാണെങ്കില്‍ തന്നെ അതു നോക്കുന്ന കണ്ണിന്റെ കുഴപ്പമാണ്.
Sep 15
Aromal Pillai - എന്തരക്ക നിര്‍വചനങ്ങള്‍ കാണണമെന്റമ്മച്ചീ...Sep 15
mohamed shamaz - pardhayittavare kandal nee mind cheyyanda Rakeshee..Sep 15
Chrison Jacob - pardayittavare kandaal mind cheythittum kaaryamillallo... kannu polum aa vazhikku povoollallo...Sep 15
Rakesh | രാകേഷ് - ഷമാസേ...
"വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!"

എന്ന് ഏറ്റവും താഴെ എഴുതിയിരുന്നത് കണ്ടോ? അത്രേയൊള്ളു സംഭവം. ഇടാന്‍ താല്പര്യമില്ലാത്തവരെ വെറുതെ വിടൂ...
Sep 15
Joji Mathew - പര്‍ദ്ദ ഇടാന്‍ താല്പര്യമില്ലാത്തവരെ വെറുതെ വിടൂ... അതവരുടെ വ്യക്തിപരമായ കാര്യം..
പര്‍ദ്ദ ഇടാന്‍ ആവശ്യപ്പെടുന്നവരെ വെറുതെ വിടൂ... അതവരുടെ മതപരമായ കാര്യം..
രാകേഷിനെയും വെറുതെ വിടൂ...
12:32 am
IRIS ® - പര്‍ദ്ദ മതപരമായ ഒരു ആചാരമായി കാണേണ്ട ..മറ്റുള്ളവരുടെ മുന്‍പില്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരം കാണിക്കാന്‍ എന്താ ഇത്ര വാശി ..ആരെങ്കിലും ആരെയെങ്കിലും പര്‍ദ്ദ ഇടാന്‍ നിര്‍ബന്ധിച്ചാല്‍ തന്നെ അത് അവര്‍ ഒരു പ്രദര്‍ശന വസ്തു ആയി മാറാതിരിക്കാന്‍ ഉള്ള ഒരു നല്ല ശ്രമം അല്ലെ ...?പെണ്ണിനോട് തുണി അഴിക്കനല്ലല്ലോ പറഞ്ഞത് തുണി ഉടുക്കാനല്ലേ ..12:51 am
Priya G - 'ഐറിസ് നാളെ തൊട്ട് കന്തൂറ (അറബിക്കുപ്പായം ) ധരിച്ച് തലയില് ആ ചെക്ക് തുണിയും ഇട്ട് നടക്കണം '

Ok?
1:00 am
IRIS ® - ....പുരുഷന്റെ നഗ്നത സ്ത്രീയുടെ നഗ്നതയില്‍ നിന്ന് വ്യത്യാസമുണ്ട് പ്രിയേ ..ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുന്നു ..മറ്റുള്ളവരുടെ മുന്‍പില്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരം കാണിക്കാന്‍ എന്താ ഇത്ര വാശി1:07 am
swapnaatakan™ . - ഐറിസ്
ഒരാളോട് നിങ്ങള്‍ ഇന്ന വസ്ത്രം ധരിച്ചാല്‍ മതിയെന്ന് നിഷ്കര്‍ഷിയ്ക്കാന്‍ മറ്റൊരാള്‍ക്ക് എന്താണവകാശം?
1:07 am
IRIS ® - ഉദാഹരണത്തിന് ഒരു സ്ത്രീ അവളുടെ വയര്‍ പുറമേ കാണിച്ചു നടന്നാല്‍ ആരും കേറി ബലാല്‍സംഗം ചെയ്യം എന്നല്ല ..കാണുന്ന പുരുഷന്റെ മനസ്സില്‍ ഒരു നിമിഷമെങ്കില്‍ഉം ഒരു അധമ വിചാരമുണ്ടാക്കാന്‍ ഇടയായാല്‍ ..
അതിന്റെ ഒന്നാമത്തെ ഉത്തരവാദി പെണ്ണ് തന്നെ ആണ് ..
1:10 am

faizudheen kannoth - IRIS EXCELLENT SAIDEdit1:11 am

Priya G - ഐറിസ്, എന്ത് വ്യത്യാസം? പുരുഷന് എന്തോക്കെയോ തോന്നുന്നു എന്നതല്ലേ? ഞാന് മാന്യമായി ചുരിദാര് / ട്രൌസറ്+ഷര്ട്ട് ധരിച്ചാല് കൂടി പുരുഷന് തോന്നാനുള്ളത് തോന്നും. ആ ഞാന് പര്ദ്ദ ഇട്ടാലും അത് എതു ശരീരത്തിലാണെന്ന് അറിയാവുന്ന അവന് അതൊക്കെ തന്നെ തോന്നും.

കൈയ്യില്ലാത്ത് ബനിയന് ഇട്ട് മുണ്ട് മടക്കി കുത്തി നടക്കുന്നവന്മാരെ കണ്ടാല് പെണ്ണിനെന്തെങ്കിലും ഒക്കെ തോന്നും. അപ്പോള് അതില് തെറ്റ് ആരുടേതാണ്. കാമക്കണ്ണ് കൊണ്ട് നോക്കുന്ന പെണ്ണിന്റെയോ, അതോ നേരാം വണ്ണം വസ്ത്രം ധരിക്കാത്ത ആണിന്റെയോ?
1:12 am
IRIS ® - നിഷ്കര്ഷിക്കണ്ട ..ശരീരം മറക്കേണ്ടത്‌ പോലെ മറച്ചു നടക്കാന്‍ സ്വന്തം പെങ്ങലോടും അമ്മയോടും ഭാര്യയോടും നമുക്ക് പറഞ്ഞു മനസ്സിലക്കികൊടുക്കാമല്ലോ ...അത് സാമൂഹികമായ ഒരു ബാധ്യത ആണ്1:15 am

Priya G - ഭ്രാന്തന് നായകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത്, അല്ലാതെ എന്റെ കുഞ്ഞുങ്ങളെ ജീവിതകാലം മുഴുവന് പുറത്തിറക്കാതെ സൂക്ഷിക്കുകയല്ലാ വേണ്ടതെന്ന് ആരോ പറഞ്ഞിരുന്നല്ലോ. ആരാണത്...1:16 am

IRIS ® - പുരുഷന് കാമ കണ്ണ് ഒന്നുമില്ല.. ചിന്തകളില്‍ പുരുഷന് സ്ത്രീയേക്കാള്‍ കൂടുതല്‍ കാമ തൃഷ്ണ ഉണ്ടാകും എന്നത് ജീവ പരമായ യഥാര്ത്യമാണ് പ്രിയേ ..പക്ഷെ ഒരു പുരുഷന്‍ നിക്കറിട്ടു നടന്നാല്‍ ഉള്ളതിനേക്കാള്‍ അപകടമാണ് ഒരു പെണ്ണ് അത് പോലെ നടന്നാല്‍1:34 am

faizudheen kannoth - പ്രിയയോട് പ്രിയത്തോടെ രണ്ട് വാക്ക്.
"ഭ്രാന്തന് നായകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത്, അല്ലാതെ എന്റെ കുഞ്ഞുങ്ങളെ ജീവിതകാലം മുഴുവന് പുറത്തിറക്കാതെ സൂക്ഷിക്കുകയല്ലാ വേണ്ടതെന്ന് ആരോ പറഞ്ഞിരുന്നല്ലോ."
ഒന്ന് : ഭ്രാന്തന്‍ നായ നിറഞ്ഞ സ്ഥലത്തേക്ക് തന്റെ മക്കളെ ഇറക്കി വിടാന്‍ ഏതമ്മയാണ് ധൈര്യപ്പെടുക?പ്രിയ ഒരു സ്ത്രീയല്ലെ,നെഞ്ചത്തു കൈ വെച്ച് മറുപടി പറയുക.
അതുമല്ല ഇതു പ്രക്ര്തി പരമായ ഒരു ഭ്രാന്താണ്.പ്രിയ എത്ര പേരെ തല്ലിക്കൊല്ലും?
രണ്ട് : നമുക്കു സ്ത്രീശരീരം കാണാന്‍ ആഗ്രഹമില്ലഞ്ഞൊന്നുമല്ല ഈ പറയുന്നതു.
ദൈവ ഭയമുള്ളതു കൊണ്ടും അമ്മപെങ്ങന്മാരുടെ ആഭിജാത്യത്തില്‍ അന്തസ്സുള്ളതു കൊണ്ടുമാണ്.
ദൈവമില്ലത്ത പലരുടെയും ദൈവമായ OSHO പറയുന്നതു കാണുക::"for the simple reason that the women's whole body is erotic.
man's whole body is not erotic.
his sexuality is local,just limited to his genitalia.But the woman's whole body is erotic."
I am ready to give the link if any boby wants,I am not pasting the link here becoz I dnt want to market OSHO
.
Edit1:37 am
Priya G - പേപ്പട്ടി വിഷബാധ പടരുന്നത് അങ്ങനെ ഉള്ള നായകളെ സമയത്തിന് കൊല്ലാഞ്ഞിട്ടാണ് എന്നതിനി വീണ്ടും പറയണോ?1:43 am
Priya G - :) അമ്മയേയും പെങ്ങളേയും കാണുമ്പോഴും ഈ പറഞ്ഞതൊക്കെ തോന്നുമോ?1:52 am
Rakesh | രാകേഷ് - പര്‍ദ്ദ ധരിക്കുന്നത് തെറ്റാണ് എന്ന് ആരും പറഞ്ഞിട്ടില്ല. ഇഷ്ടമുള്ളവര്‍ അതു ധരിക്കട്ടേ.
പക്ഷെ സാരി ഉടുക്കുന്നവരും ചുരിദാര്‍ ഇടുന്നവരും തുണി തന്നെയാണ് ഉടുക്കുന്നത്. ഏതുടുക്കണമെന്നത് ഇടുന്നവരുടെ ഇഷ്ടം.

ഐറിസേ ഇങ്ങനെ കാമം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് പെണ്ണുങ്ങളേ നോക്കുന്നത് നിര്‍ത്ത്. അപ്പൊ എല്ലാം ശരിയാവും
1:54 am
Priya G - :) ഐറിസ്, പുരുഷനെ കാണുമ്പോള് പെണ്ണിനും ഇതു പോലെ കണ്ട്രോള് പോവും. ഞങ്ങള്ക്ക് കാശും പവറും സമൂഹത്തിന്റെ സപ്പോര്ട്ടും ഒക്കെ ഉണ്ടായിരുന്നെങ്കില് ഇപ്പോ ലവന്മാര് ചെയ്യുന്ന പോലെ നിയന്ത്രണമില്ലാതെ പ്രവര്ത്തിക്കുകയും ചെയ്യുമായിരുന്നേനേ...

നിങ്ങള് ആദ്യം ആ നായകള്ക്ക് കൊടുക്കുന്ന സപ്പോര്ട്ട് പിന്‌വലിക്ക് യു എന്നേ :) എന്നാലല്ലേ എന്തേലും സമാധാനം ഉണ്ടാക്കാന് പറ്റുമോന്ന് ശ്രമിക്കാന് കഴിയൂ :)
1:57 am

Rakesh | രാകേഷ് - @faizudheen നോക്കിയതു കൊണ്ട് തെറ്റുണ്ടെന്ന് പറയാന്‍ കഴിയില്ല. കയറി പ്രവര്‍ത്തിക്കാതിരുന്നാല്‍ മതി.

പെണ്ണുങ്ങള്‍ തുണി ഇല്ലാതെ നടക്കണം എന്നാരോ പറഞ്ഞമാതിരിയാണ് ഓരോത്തര് സംസാരിക്കുന്നത്.
1:57 am
IRIS ® - ഐറിസ്, പുരുഷനെ കാണുമ്പോള് പെണ്ണിനും ഇതു പോലെ കണ്ട്രോള് പോവും
അത് പുരുഷ ഗുണമുള്ള പെണ്ണാണ്‌ ..
2:00 am

faizudheen kannoth - @പ്രിയ,
നുറുങ്ങു വെട്ടം:
എല്ലാ സ്ത്രീകളും ആരുടെയെങ്കിലും അമ്മ/പെങ്ങള്‍/ഭാര്യ ആണ്.
Edit2:01 am

Rakesh | രാകേഷ് - “അത് പുരുഷ ഗുണമുള്ള പെണ്ണാണ്‌ ..“

പറഞ്ഞു വരുന്നത് പുരുഷന്‍ സ്ത്രീയേ പീഢിപ്പിച്ചാലും സ്ത്രീ പുരുഷനെ പീഢിപ്പിച്ചാലും കുറ്റം സ്ത്രീയുടെ എന്നാണോ!!!
2:03 am
Priya G - :) @ faizudheen kannoth .ഉരുളണ്ടാ.. :) ചോദിച്ചതെന്തെന്ന് മനസ്സിലായില്ല എന്ന് നടിച്ചാല് ഉത്തരമാവില്ല

അത് പുരുഷ ഗുണമുള്ള പെണ്ണാണ്‌ ..
ഐറിസ്, പക്ഷെ പെണ്ണുങ്ങളെ (പര്ദ്ദയിലായാലും മിനി സ്കേര്ട്ടിലായാലും ) കാണുമ്പോള് എന്തോ അങ്ങനെ തോന്നാറില്ല. അപ്പോ അതിനര്ഥം ഡെല്ഹി ഹൈക്കോടതി പരിസരത്തെ ആണെന്നാ ???

രാകേഷ്.. അതിനി ചോദിക്കാനുണ്ടോ? ;)
2:04 am
IRIS ® - പീഡനം അല്ല ആ കമന്റിനു ആധാരം .കണ്ട്രോള്‍ ആണ്2:05 am

Priya G - :) ഓക്കെ, അപ്പോ ഇനി ആങ്ങളമാരും അഛന്മാരും ഭര്ത്താക്കന്മാരും പറയ്...പുരുഷന് കണ്ട്രോള് നിര്ബന്ധിച്ച് ഉണ്ടാക്കിക്കുകയാണോ വേണ്ടത് അതോ കയറൂരി വിടുകയാണോ?2:06 am

Rakesh | രാകേഷ് - പെണ്ണിനെ നോക്കിയിട്ട് ആണിന് കണ്ട്രോള്‍ പോയിക്കോട്ടേ(അല്ലെങ്കില്‍ തിരിച്ച്), പക്ഷെ അത് പെണ്ണിനു(അല്ലെങ്കില്‍ ആണിന്) ബുദ്ധിമുട്ടുണ്ടാക്കാതിരുന്നാല്‍ ആര്‍ക്കു പ്രശ്നം.2:07 am
Priya G - :)) ഒരു ബാക്കപ്പ് എടുത്ത് വക്കട്ടെ. കമന്റുകള് മിസ്സ് ആവുന്നു2:09 am

IRIS ® - രണ്ടു പേര്‍ക്കും ഈ കണ്ട്രോള്‍ പോകാനുള്ള അവസരം ഒഴിവക്കിക്കോടെ എന്നതാണ് എന്റെ ചോദ്യം ...2:22 am
Priya G - :) അതിനല്ലേ ഐറിസേ ചോദിച്ചത്... ജീവിതകാലം മുഴുവന് എന്റെ കുഞ്ഞുങ്ങളെ വെളിച്ചം കാണാതെ പൂട്ടിയിടണോ എന്ന്???2:24 am
Jose John - I used to jog on a beach....a beach on French Riviera....there, during the summer you wont get even place to sit....hugely crowded....in that crowd, almost 70% of the girls will be topless :)....ithu kandittu ivide arkum "control" pokunnillenkil.....pinne enthu kandittanu avide ullavarku control pokunnathavo?2:27 am
IRIS ® - അവരെ പൂട്ടിയിടാനല്ല പറയുന്നത്..മറ്റുള്ളവര്‍ക്ക് sexual pleasure നല്‍കുന്ന വസ്ത്രങ്ങള്‍ ആണ്കുട്ടിയായാലും പെന്കുട്ടിയായാലും ഒഴിവാക്കാന്‍ അവരെ ശീലിപ്പിച്ചാല്‍ മതി ..2:29 am
Priya G - ആണ്കുട്ടിയായാലും :)) അതിന് ആണ്കുട്ടികള്ടെ നഗ്നത ഒരു പ്രശ്നമേ അല്ലെന്നല്ലേ ??

ഇനി ആ sexual pleasure നല്‍കാത്ത വസ്ത്രങ്ങളുടെ ഒരു ലിസ്റ്റ് ഇങ്ങു പോരട്ട്. :)
2:30 am

IRIS ® - ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ .ആരെങ്കിലും തങ്ങളുടെ മകളുടെ/പെങ്ങളുടെ/ അമ്മയുടെ നഗ്നത വേറെ ഒരാള്‍ രഹസ്യമായി ആസ്വദിക്കുന്നത് ആരെങ്കിലും ഇഷ്ടപ്പെടുമോ ..?2:31 am
Priya G - Jose John - I used to jog on a beach....a beach on French Riviera....there, during the summer you wont get even place to sit....hugely crowded....in that crowd, almost 70% of the girls will be topless :)....ithu kandittu ivide arkum "control" pokunnillenkil.....pinne enthu kandittanu avide ullavarku control pokunnathavo?

ഉത്തരം ഇവിടെ... :)
2:32 am
IRIS ® - അല്ല പ്രിയ പറഞ്ഞത് ആണുങ്ങളെ കണ്ടാലും പെണ്ണുങ്ങള്‍ക്ക്‌ കണ്ട്രോള് പോകും എന്നല്ലേ2:33 am
IRIS ® - പര്‍ദ്ദ ഒരു പരിധി വരെ എങ്കിലും നോട്ടത്തെ നിയന്ത്രിക്കും ..2:34 am
Priya G - :)) ഉവ്വെന്ന്. ദൈവം അങ്ങനെ സ്രഷിച്ചിരിക്കുന്നതല്ലേ മനുഷ്യവംശം കുറ്റിയറ്റ് പോവാതിരിക്കാന്2:34 am
faizudheen kannoth - @jone ഉളുപ്പു(ലജ്ജ) എന്നൊരു സാധനം ഞങ്ങള്‍ ഏഷ്യക്കാര്‍ക്കിത്തിരി കൂടുതലാ,നിങ്ങള്‍ ഫ്രഞ്ചന്‍മാര്‍ക്കു മനസ്സിലായിക്കൊള്ളണം എന്നില്ല.നമുക്കു വേണമെങ്കില്‍ bikini ധരിക്കണോ അല്ല അതും ഊരണൊ എന്ന വിഷയത്തില്‍ ചര്‍ച്ചയാവാം.wht u say?Edit2:35 am
Priya G - ഗെയിം ഓവര് !!!

:) Priya G - 'ഐറിസ് നാളെ തൊട്ട് കന്തൂറ (അറബിക്കുപ്പായം ) ധരിച്ച് തലയില് ആ ചെക്ക് തുണിയും ഇട്ട് നടക്കണം '

Ok?Edit12:00

റീ സ്റ്റാര്ട്ട്...
2:35 am
Priya G - @ faizudheen ആ ലജ്ജ ഇത്തിരി കുറക്ക്. അതിന്റെ അധികം കൊണ്ടാ ഈ ഹോര്മോണ്സ് ഇങ്ങനെ നിയന്ത്രണം വിട്ട് പോകുന്നത് :)2:36 am
IRIS ® - മനുഷ്യവംശം മുഴുവനും കണ്ട്രോള്‍ പോയി നടക്കാനല്ല ...സംസ്കാരം കുറ്റിയറ്റ് പോകും2:36 am
Jose John - exactly Priya got the point :)2:36 am
swapnaatakan™ . - ഐറിസ് നല്ല തമാശക്കാരനാ അല്ലേ :)
പുരുഷ ഗുണമുള്ള പെണ്ണ് !!!ഹഹ
ഗുണമോ..?എന്തോന്ന്? ദേഹത്തെ തുണിയല്‍പ്പം മാറിക്കിടന്നാല്‍ ബലാത്സംഗം ചെയ്യാന്‍ തോന്നുന്നതാണോ ഐറിസിന്റെ സങ്കല്‍പ്പത്തിലെ പുരുഷ ഗുണം ?
2:37 am
IRIS ® - ഞാന്‍ ചോറ് തിന്നിട്ടു വരാം ...2:37 am
Priya G - :) സംസ്ക്കാരമിവിടെ കുറ്റിയറ്റ് പോവാന് തുടങ്ങുമ്പോ ഇത്രക്ക് ഉത്തരവാദിത്യമില്ലാതെ ഊണ് കഴിക്കാന് പോവാന് എങ്ങനെ മനസ്സ് വന്നൂ ഐറിസേ :((2:38 am
faizudheen kannoth - frndz,my neighbor is found dead in police custody,in chokli police station kannur,deep regretsEdit2:39 am
swapnaatakan™ . - അതുമല്ല ഇതു പ്രക്ര്തി പരമായ ഒരു ഭ്രാന്താണ്

ദേ പിന്നേം...ഒരോരുത്തരുടെ മാനസികരോഗത്തിനു പ്രകൃതിയ്ക്കാണ് കുറ്റം !!
2:39 am
Priya G - :) സ്വപ്നാ, കേരളമൊരു ഭ്രാന്താലയമാണ് മഹനേ.... :((

Sorry
ലോകമൊരു... എന്ന് തിരുത്ത് ... ;)
2:39 am
Jose John - are you sure abt that thiruthu?2:41 am
Priya G - :)) നോട്ട് അറ്റ് ആള്

പക്ഷെ ലോകത്ത് മിക്കയിടത്തും ഭ്രാന്താശുപത്രികള് കുറേ വേണം എന്നത് ഷുവര് :)
2:42 am

faizudheen kannoth - i need answer from priya and john
നമുക്കു ലജ്ജ വെടിയാം,dating തുടങ്ങാം എന്തു പറയുന്നു?
Edit2:42 am

Priya G - :) ഡേറ്റിംഗ് എന്നാല് എന്താ എന്നതിനെ കുറിച്ച് പറയണോ?2:43 am
Devadas kk - രകേഷേ നമ്മുടെ കേരളം ഒന്നും അടുത്ത കാലത്ത് നന്നാവൂല എന്ന് ഇത് തെളിയിക്കുന്നു............
ഇപ്പോഴും പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടാല്‍ എല്ലാം നേരെയാവും എന്ന് വിചാരിക്കുന്നവര്‍ കേരളം പോലെ ഒരു സ്ഥലത്തുണ്ടെങ്കില്‍,
ബാക്കി ഉള്ളവരുടെ കാര്യം പറയണോ???
ഇനി കേരളത്തിലെ എല്ലാ സ്ത്രീകളും പര്‍ദ്ദ ഇടണമെന്ന് പറയുമോ? പര്‍ദ്ദ ഇട്ടു മോഹിനിയാട്ടം കളിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിക്കേ !!!
2:43 am
faizudheen kannoth - yes,say priya,let me study...Edit2:44 am

faizudheen kannoth - Devdas,Pls study about the origin of mohiniyattam..then u wont speak this.LOLEdit2:45 am

Jose John - devettaaaa...again an example from French ....they created a new rule day before yesterday "prohibiting the wearing of burqas, niqābs and other full-length veils covering the face in public"

http://en.wikipedia.org/wiki/French_ban_on_full_length_Islamic_veils

see in that ruling...no religion...no culture....nothing...the most important thing is human :)
2:46 am

faizudheen kannoth - HA HA...COMEDY OF THIS ERA...
".again an example from French ....they created a new rule day before yesterday "prohibiting the wearing of burqas, niqābs and other full-length veils covering the face in public""

http://en.wikipedia.org/wiki/French_ban_on_full_length_Islamic_veils

see in that ruling...no religion...no culture....nothing...the most important thing is human :)
നിങ്ങള്‍ പറയുന്ന സ്വതന്ത്ര്യമെവിടെ മാലോരെ?
ഇതു മറ്റൊന്നുമല്ല,ISLAMOPHOBIA...thatsall..
Edit2:49 am

faizudheen kannoth - WHT RAKESH SAY NOW?WHO WAS SPEAKING ABT FREEDOM?ABOUT FRENCH BAN ON PARDA?Edit2:50 am

Jose John - That explains your point of view....I am sorry my dear fiend :)2:50 am

Priya G - കണ്ട്രോളില്ലാതെ പോയ് കണ്ട പെണ്ണുങ്ങളെ കയറിപ്പിടിക്കുന്നത് ഡേറ്റിങ്ങ് അല്ലാ റേപ്പ് ആണെന്ന അറിവു പോലും നിനക്കില്ലേ ഉണ്ണീ faizudheen?2:51 am

swapnaatakan™ . - അറിവില്ലാത്ത പലരും,അറിവില്ലാത്ത പലതിനേയും വ്യാഖ്യാനിക്കാനിറങ്ങിയതോണ്ടാണ് ഇഗ്ഗതിയും ഈ വാദങ്ങളും2:52 am

faizudheen kannoth - PRIYA FORGET IT,WHT U SAY ABOUT THE FRENCH BAN ON NIQAB,?Edit2:52 am

faizudheen kannoth - I FEEL THEM AS THE MOST NARROW MINDED PEOPLE IN THE WORLD,OPPRESSING RELIGIOUS FREEDOM,FRENCH MUSLIMS ARE NOT PUTTING NIQAB ON THE SECOND/THIRD PERSON,THEY R WEARING THEMSELVES.IF ONE CAN WEAR BIKINI,Y ONE CANT VEIL/PARDA?
മതേതരത്വം നടിക്കുന്ന മലയാളികളേ പ്രതികരിക്കൂ......
കാണട്ടെ നിങ്ങള്‍ തന്‍ ഷൗര്യം
Edit2:56 am
Priya G - :) I FEEL THEM AS THE MOST NARROW MINDED PEOPLE IN THE WORLD,OPPRESSING RELIGIOUS FREEDOM,FRENCH MUSLIMS ARE NOT PUTTING NIQAB ON THE SECOND/THIRD PERSON,THEY R WEARING THEMSELVES.IF ONE CAN WEAR BIKINI,Y ONE CANT VEIL/PARDA?

ആ 'നാരോ മൈന്ഡഡിന്റെ' മീനിംഗ് മനസ്സിലായില്ല. അവരത് ഓക്സ്ഫോര്ഡ് ഡിക്ഷണറിയില് തെറ്റിച്ചാ കൊടുത്തിരിക്കുന്നത് . ഒന്നു ചെന്നു നോക്കിക്കേ faizudheen :)
3:00 am

John Daniel - Faizudheen - I think you are misinterpreting the turn of events..France is one of the most Muslim friendly nations in the world..nearly 10% of the french population is Muslim and there never have been any racial or religious discrimination..

pinne reg the ban on full length and face covering veils..Its done for security reasons (any can misuse body covering costumes). Pinne I always believe NATIONAL SECURITY IS MORE IMPORTANT THAN RELIGION OR RACE OR EVEN PERSONNEL FREEDOM!!
3:02 am

Jose John - Not only that JonhD,

"France has a Muslim population that is estimated to be between 5 and 6 million, out of which about 2,000 women wear the head coverings to be banned by this bill"

That explains how important even the Muslim community considers it to wear the head coverings.
3:05 am
faizudheen kannoth - france was friendly with saudi arabia(not with islam),but when saudi gave the industries and and petrolium rigs to America,france became jelous and started torturing muslims in france.Study the things and interpret it.Edit3:06 am

Jose John - hahahhahaaaaaa3:06 am

faizudheen kannoth - u can never show me indian muslims speaking against india,but i can show u personaly a lot of french muslim speaking against france,Y LIKE THAT?IT MEANS THEY R OPPRESSED IN FRANCEEdit3:07 am

faizudheen kannoth - And islam is the fastest growing religion in the world,atleast for argument u have to agree the facts.which is the root-cause of ISLAMOPHOBIA in west.Edit3:12 am

Priya G - :) @ faizudheen ഇവിടെ കുറെ കമന്റ് കാണുന്നില്ലല്ലോ? എവിടെ പോയെന്ന് കണ്ടോ?3:13 am

faizudheen kannoth - i can see priya all the comments
wht happened?u can see expand the buzz by clicking the link above
Edit3:14 am

Priya G - :) ഇവിടെ പ്രശ്നം അമേരിക്കയുടെയും ഫ്രാന്സിന്റെയും ആ ഫോബിയ അല്ലല്ലോ faizudheen.. ഇവിടെ നമ്മുടെ കേരളത്തിലേക്ക് വരൂ. നമുക്കിവിടത്തെ കാര്യങ്ങള് നോക്കാം3:15 am

faizudheen kannoth - I knw, u cannot respond to the truth....Edit3:17 am

Rakesh | രാകേഷ് - faizudheenന്റെ ചോദ്യത്തിനുള്ള ഉത്തരം ജോണ്‍ പറഞ്ഞു കഴിഞ്ഞു. ഞാന്‍ ഇപ്പൊ നല്ല തിരക്കിലാണ്. ബാക്കിയുള്ളത് ഇത്തിരി കഴിഞ്ഞു പറയാം3:17 am

faizudheen kannoth - I knw, u cannot respond to the truthEdit3:17 am

faizudheen kannoth - മതേതരത്വം നടിക്കുന്ന മലയാളികളേ പ്രതികരിക്കൂ......
കാണട്ടെ നിങ്ങള്‍ തന്‍ ശൗര്യം...I know the hypocracy of malayalees.
.
Edit3:19 am

Priya G - ട്രൂത്തോ? :)) ഇവിടെ പറയുന്നത് നിര്ബധിച്ചുള്ള വസ്ത്രധാരണത്തിനെ കുറിച്ചാണ്. അല്ലാതെ .... (ബാക്കി ഞാന് വിഴുങ്ങി :)

:( ഇവിടെ ഒരു തീരുമാനം ഉണ്ടായിട്ട് വേണം എനിക്ക് പര്ദ്ദ ഓര്ഡര് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്. പ്ലീസ്.... :(((
3:19 am

Jose John - I think the mistake that we(Indians, Keralites etc) do is we blindly copy the western culture...unfortunately we end up copying the wrong parts of it...We would have rather stick to out own and absorbed the good ones if necessary....again you can see the example in French....secular...all religion all ethnics are welcome.....but respect their(French) culture...thts why "the face covering" is banned.3:20 am
Rakesh | രാകേഷ് - faizudheenന്റെ കമന്റുകള്‍ ഒക്കെ ഗൂഗിള്‍ തന്നെ മായിക്കുന്നതോ അതോ സ്വയം ഡിലീറ്റുന്നതോ!!! ഒന്നും കാണുന്നില്ലല്ലൊ3:20 am
IRIS ® - പെണ്ണിനോട് ഒരു നല്ല കാര്യം പറഞ്ഞു കൊടുത്താല്‍ കേള്‍ക്കില്ല..എന്താ ചെയ്യാ ..നിന്റെ നഗ്നത മറ്റുള്ളവര്‍ക് മുന്‍പില്‍ കാണിക്കല്ലേ എന്ന് പറഞ്ഞതിനാണ് ...ഈ പ്രസ്നാമെല്ലാം .3:22 am

Priya G - :) പെണ്ണുങ്ങള്ടെ തലയില് കളിമണ്ണല്ലാന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ ചെക്കന്മാരേ. അവനവന്റെ കാര്യം നോക്കാന് അറിയാത്തവര് ആണോ അവരെല്ലാം3:23 am

IRIS ® - പര്‍ദ്ദ ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കണ്ട .. വസ്ത്രം ധരികുമ്പോള്‍ ശരീരത്തിന്റെ മുഴുപ്പുകളും വടിവുകളും ..അകത്തുള്ള തെല്ലാം കാണുന്ന വസ്ത്രം ധരിക്കരുത് എന്നൊന്ന് പറഞ്ഞുകൊടുക്കൂ നമ്മുടെ കുഞ്ഞനിയതിമാരോട്3:24 am

IRIS ® - എല്ലാവരും അവനനവ്ന്‍ എന്ന കൂടിന്റെ അകത്തു കയറി ഇരുന്നോ ...3:26 am

Priya G - പറ്റിയാല് എല്ലാം ഭ്രാന്തന് നായകളെയും തല്ലിക്കൊല്ലാനേ ഞാന് എന്റെ അനിയത്തിമാരോടും അനിയന്മാരോടും മക്കളോടും ഒക്കെ പറയൂ.

:) ഞാന് വിട്ട്. കേട്ടത് തന്നെ കേട്ടും പറഞ്ഞത് തന്നെ പറഞ്ഞും എനിക്ക് ബോറഡിച്ചു.

എന്തായാലും ഐറിസെ, നാളെ തൊട്ട് കന്തൂറയും തലേക്കെട്ടും ധരിച്ച് ബസില് വന്നാ മതി. എനിക്കൊക്കെ വയ്യ നിങ്ങടൊക്കെ മാനം കാത്ത് കൊണ്ടിരിക്കാന് . കേട്ടല്ല്

:) ഓവര് ഓവര്
3:27 am
Jose John - "മുഴുപ്പുകളും വടിവുകളും" -- its not her mistake dear friend..thts how it supposed to be...none can deny it...none can hide it :) those are essential elements for the sustainability of human race infact.3:27 amDeleteUndo deleteReport spamNot spam
IRIS ® - പ്രിയക്ക് കാര്യം ഇപ്പോഴും മനസിലായിട്ടില്ല ..കന്തൂരയും പര്‍ദയും രണ്ടും രണ്ടാണ് മോളെ3:28 am
IRIS ® - .none can deny it...none can hide it :) .
ya i agree ..but dont expose these...
3:29 am
IRIS ® - പര്‍ദയുടെ equvalent അല്ല കന്തൂറ3:30 am
IRIS ® - Most world religions have sought to address the moral issues that arise from people's sexuality in society and in human interactions. Each major religion has developed moral codes covering issues of sexuality, morality, ethics etc., which have sought to influence people's sexual activities and practices3:31 am
Melodee മെലോഡി - എന്തായാലും ഇവ്ടെ വരയെത്തിയില്ലേ. ഇനി കാര്യം പറയാം. പര്‍ദ്ദ/അബായ അതിന്റെ അത്രയും കംഫര്‍ട്ടബിള്‍ ആയ ഡ്രസ് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ഇത് വേറെയാരും പറഞ്ഞതല്ല. എന്റെ അനിയത്തി, കസിന്‍സ് എല്ലാരും പറഞ്ഞ സംഭവമാണിത്. എന്റെ അനിയത്തിയെ ഇതൊന്നും നിര്‍ബന്ധിച്ച് ധരിപ്പിച്ചതൊന്നുമല്ല. അവള് ആദ്യമായിട്ട് അബായ ധരിച്ചത് 19-20 വയസിലാണ്. അത് ചുമ്മാ ഒരു തമാശക്ക് കസിന്റെ അബായ ധരിച്ചപ്പോള്‍ ഇത് കൊള്ളാലോ മൊതല് എന്ന് തോന്നി. പിന്നെ ഇടക്കിടക്ക് അത് ഉപയോഗിക്കലായി.

എന്റെ പെങ്ങളോടും കസിനുകളോടും “ഏട്യേ, നാട്ടില് വരുമ്പ എന്തെങ്കിലും കൊണ്ടരണോന്ന്’ കഴിഞ്ഞ തവണ ചോദിച്ചപ്പോ എല്ലാരും അബായ കൊണ്ടരാന്‍ പറഞ്ഞു. അതോടെ ഞാന്‍ ഈ ചോദ്യമങ്ങ് നിര്‍ത്തി. ആവറേജ് നല്ലൊരു അബായക്ക് 250-300 റിയാല്‍ വരും :( അത് ഒരു എട്ട് പത്തെണ്ണം വാങ്ങിക്കാന്ന് വെച്ചാ പാടാ :((

പിന്നെ പേഴ്‌സണലായിട്ട് പറയാണെങ്കില്‍, നുമ്മക്ക് പര്‍ദ്ദ/അബായ തന്നെ ധരിച്ച് പെണ്‍കുട്ട്യോള്‍ നടക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. അവര്‍ക്ക് കഫം‌ര്‍ട്ടബിള്‍ ആകുന്ന വസ്ത്രം അവര്‍ ധരിച്ചോട്ടെ. അബായ അവര്‍ക്ക് കംഫര്‍ട്ടബിളും ഇഷ്ട്ടവുമാണെങ്കില്‍ അങ്ങിനെ തന്നെ ആയിക്കോട്ട്. നിര്‍ബന്ധിച്ച് ധരിപ്പിക്കേണ്ട കാര്യമെന്ത്? വസ്ത്രങ്ങള്‍, അത് എപ്പോഴും മാന്യമായത് ആകണെമെന്ന് മാത്രം. അത്രേള്ളു :)
3:35 am
IRIS ® - The most important Quranic verse relating to hijab is sura 24:31

, which says, "And tell the believing women to lower their gaze and guard their private parts and not to display their adornment except that which ordinarily appears thereof and to draw their headcovers over their chests and not to display their adornment except to their [maharim]..."
3:36 am
Rakesh | രാകേഷ് - Melodee മെലോഡി +11111 :-)3:38 am

faizudheen kannoth - PLS READ THE BELOW LINES,DNT LEAV IT:
തമാശിച്ച് രക്ഷപ്പെടാം എന്നു ചിലര്‍ വിചാരിക്കുന്നു...
തലയില്‍ തട്ടമിട്ടതിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ഫ്രഞ്ച് മുസ്ലിമിനു വേണ്ടി ഒരു സഹതാപത്തിന്റെ മെഴുകിതിരി തെളിയിക്കാന്‍ പോലും ആരും തയാറല്ല.ക്ലാസ്സ് റൂമുകളില്‍ നിന്ന് മതചിഹ്നത്തിന്റെ പേരില്‍ ഇറക്കി വിടപ്പെടുന്ന പെണ്‍കുട്ടികള്‍ക്കു മനുഷ്യാവകാശ പരിഗണന നല്‍കാന്‍ പോലും നമ്മള്‍ തയ്യാറല്ല.വലിച്ചെറിയപ്പെടേണ്ടതു തട്ടമോ മൂടൂപടമോ അല്ല,നമ്മുടെ മുഖം മൂടിയാണ്.പലര്‍ക്കും സത്യം മനസ്സിലാവാഞ്ഞിട്ടല്ല.ഇസ്ലാം terrorism,extremism ആണ്,അതു കൊണ്ട് ഇസ്ലാമിനു ഞാന്‍ എന്തിനു സപ്പോര്‍ട് ചെയ്യണം ,എങ്ങനെ സപ്പോര്‍റ്റ് ചെയ്യും എന്ന ഇതികര്‍തവ്യതാമൂഡതയില്‍ നിന്നു പിറവിയെടുക്കുന്ന നിഷ്ക്രിയത്തമാണ്.തെറ്റിധാരണകളുടെ മതിലുകല്‍ തകറ്ന്നടിഞ്ഞിരുന്നുവെങ്കില്‍...
നിങ്ങളുടെ കൂടെ ഒരേ ബെഞ്ചിലിരുന്നു പടിച്ച സമീറിനെയും മജീദിനെയും സൂറയെയും ഓറ്മയില്ലെ?അവര്‍ മുസ്ലിംകളായിരുന്നു,ഭീകരവാദികളഅയിരുന്നൊ?മനസ്സിനൊടു മറുപടി പറയുക,
i am khan,i am not a terrorist എന്ന് ഹ്രിദയം പിളറ്ന്നു തന്നെ കാണിക്കണൊ?നോക്കൂ നിശബ്ദത പലപ്പോഴും പാപമാണ്.പലപ്പോഴും ആഗ്രഹിചു പോവാറുണ്ട്"ഗാന്ധിജി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍"..
Edit3:39 am
Priya G - :)
(വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!)

ഇവിടെ കൂടി രണ്ട് തുള്ളി കണ്ണുനീര് പൊഴിക്കൂ faizudheen
3:40 am

swapnaatakan™ . - IRIS ® - പര്‍ദ്ദ ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കണ്ട .. വസ്ത്രം ധരികുമ്പോള്‍ ശരീരത്തിന്റെ മുഴുപ്പുകളും വടിവുകളും ..അകത്തുള്ള തെല്ലാം കാണുന്ന വസ്ത്രം ധരിക്കരുത്


കാണിക്കാനുദ്ദേശിച്ചവര്‍ക്ക് പര്‍ദ്ദയിലും കാണിക്കാം ഐരിസേ..
3:41 am

swapnaatakan™ . - ഹ! അതെങ്ങനാ പ്രിയാ..ആ പെണ്‍കുട്ടിയെ നേര്‍വഴിക്ക് നടത്തുവല്ലയിരുന്നോ മൂത്താപ്പമാര്‍..
സാമൂഹികപ്രതിബദ്ധത ഇങ്ങനെയും നിറവേറ്റുന്നവരോട് രണ്ടു നന്ദിവാക്കല്ലേ പറയേണ്ടത്
3:43 am

IRIS ® - കാണിക്കാനുദ്ദേശിച്ചവര്‍ക്ക് പര്‍ദ്ദയിലും കാണിക്കാം
അവരെക്കുരിചോര്‍ത്തു നമുക്ക് കണ്ണീര്‍ പൊഴിക്കാം
3:45 am

faizudheen kannoth - MELODEE ,U R TO THE POINT,I LIKE UR COMMENT.Edit3:46 am

114 previous comments from Seena || Viovin ( വയോവിന്‍), Rakesh | രാകേഷ്, Ansaf Mohammed Ali and 13 others
faizudheen kannoth - I REMEMBER IN THIS OCCASION THE WORDS OF DR. SURAYYA(KAMALA/MADHAVIKKUTTY whtever u call) ABOUT THE SAFETY SHE FELT IN SIDE THE PARDHAEdit3:51 am

faizudheen kannoth - @priya:
ഇവിടെ കൂടി രണ്ട് തുള്ളി കണ്ണുനീര് പൊഴിക്കൂ thats wht i said..
Edit3:55 am

Priya G - :) What You Said ???3:55 am

faizudheen kannoth - about french happeningsEdit3:59 am

Jose John - Thats 100

Wednesday 15 September 2010

സ്വാതന്ത്ര്യം

തീ വലിച്ചൂതി സ്വന്തം ചുണ്ടിനോടടുപ്പിക്കുകയാരിന്നു ഞാന്‍
കാക്കിക്കാരന്‍ വന്ന് ഇതു പൊതു സ്തലമാണെന്നു പറഞ്ഞപ്പൊള്‍
എന്റെ സ്വാതന്ത്ര്യം ഞാന്‍ എന്റെ വീടിന്റെ ശോച്യാലയത്തില്‍ കണ്ടെത്തി.

എന്‍ പ്രണയിനുമായി ക്രീഡയുടെ മൂര്‍ഛകള്‍ തേടിയലഞ്ഞു ഞാന്‍
പങ്കു വെക്കലിന്റെ പാരമ്യതകള്‍,
ജീവന്റെ രസതന്ത്രങ്ങള്‍
അവനവനാനന്ദം കണ്ടെത്താനുള്ള വഴികള്‍..
നാട്ടുകാര്‍ നല്ലവര്‍,അവരെന്നെ തലോടി രക്തം വരും വരെ.
അതു കൊണ്ട് മാത്രം നിന്റെ പെങ്ങള്‍ ഇന്നെന്റെ ഭാര്യ.
താലി എന്റെ പാരതന്ത്ര്യത്തിന്റെ താക്കോലായ്
അതും അവളുടെ കഴുത്തില്‍...

പര്‍ദ്ദയെയും അതിനുള്‍ പെണ്‍ ഹ്രിദയത്തെയും
ഓര്‍ത്തു കരയും സഹോദരാ
പടിഞ്ഞാറ് ഒന്നറിഞ്ഞു വരിക.
ഇനിയും നിന്റെ നിഘണ്ടുവില്‍ സ്വാതന്ത്രതിനു
പഴയ നിര്‍വചനം തന്നെയൊ?
എങ്കില്‍ സങ്കുജിതത്വത്തിന്റെ മതിലുകള്‍ തകര്‍ത്തെറിയുക
സാന്ദ്രമാകട്ടെ സകലതും

Saturday 18 July 2009

തിരിച്ചറിവ്



ഇത് ഇന്നിന്റെ യൗവനം

പടിഞ്ഞാറിന്റെ കടിഞ്ഞാണ്‍ പൊട്ടിയ
പുറപ്പാടുകളെ തെളിനീരെന്ന് തെറ്റിദ്ധരിച്ചവന്‍
മാളും മെയിലും മൊബൈലും
മതിയില്‍ മത്തായെടുത്തവന്‍

നുരഞ്ഞു പതയുന്ന പളുങ്കു ഗ്ലാസ്സുകളെ
മുറുകെപ്പിടിക്കാന്‍ കരങ്ങളേന്തുന്നവന്‍
വിദേശം മോന്തി മോക്ഷം
കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍

വികാരവിറളിക്കിരയായ സ്വന്തം അമ്മ
നിന്നൊട് വിളിച്ച് ചോദിച്ചിരുന്നു
മകനെ,നിനക്കെങ്ങനെ അച്ഛന്റെ
ഘാതകനാകാന്‍ കഴിഞ്ഞുവെന്ന്!

മയക്കു സൂചി കുത്തിയിറക്കപ്പെട്ട സിരകളും
കഞ്ചാവും കറുപ്പും കണ്ണുകളില്‍ തീര്‍ത്ത മാറാലകളും
പബ്ബുകളിലെ അരണ്ട വെളിച്ചത്തില്‍ നിശാസുന്ദരികള്‍ക്കൊപ്പം
നീ ആടിയപ്പോള്‍ നിനക്ക് പശ്ചാത്തലം തീര്‍ത്ത
റോക്കും പോപ്പും കര്‍ണ്ണപുടങ്ങളില്‍ തീര്‍ത്ത ദ്വാരങ്ങളും

തിരിച്ചറിവിന്റെ തിരിനാളങ്ങളെ ഊതിക്കെടുത്തിയിരുന്നു

മരവിച്ച് പോയ മനസ്സിന്റെ ഭിത്തികളില്‍
അമര്‍ത്തിയമര്‍ത്തി എഴുതുക നീ
മനുഷ്യന്‍....മനുഷ്യന്‍......

കലുഷിതക്കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും
സ്നേഹപ്പെരുമഴയായ് നീ പെയ്തിറങ്ങുക

സാന്ദ്രമാകട്ടെ സകലതും....

Monday 13 July 2009

മക്തൂബ്‌


മക്തൂബ്‌

കഥാപാത്രം കഥ വായിക്കുന്നു

അള്ളാഹു ചിട്ടപ്പെടുത്തിയ അനേക‌-
കോടി കഥകളിലൊന്ന്
ശുഭ പര്യവസാനിയാണോ
അല്ലയൊ എന്നറിവില്ലാതെ,
എങ്കിലും നന്മക്കായ് പ്രാര്‍ത്ഥിക്കുന്നു...

യാഥാര്‍ത്ഥ്യങ്ങള്‍ താളുകള്‍ കണക്കെ

കണ്‍മുമ്പിലൂടെ മിന്നി മറയുന്നു
എഴുതപ്പെട്ടവ ആയിരുന്നെങ്കിലും
ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ
ബാല്യവും കൗമാരവും പിന്നിട്ട താളുകള്‍
യൗവനത്തിന്റെ ദ്രുതതുടിപ്പിലെത്തി നില്‍ക്കുന്നു.

കഥയുടെ ദിശാനിയന്ത്രണത്തില്‍
കഥാപാത്രം നിസ്സഹായനാണെന്ന
സത്യത്തിനു വിനീതവിധേയനായി
ആഗ്രഹമുണ്ടെങ്കിലും ഇടപെടാനാകാതെ..

വെറുമൊരു കഥാപാത്രമായി ഞാന്‍
ഇന്നെന്റെ ജീവിതം വായിച്ചു തീര്‍ക്കുന്നു.
...

Monday 25 May 2009

തുടക്കം


എന്റെ കരള്‍ തുടിപ്പുകള്‍ കോറിയിടുകയാനിവിടെ..
ഏകാന്തതയില്‍ എന്നും എനിക്കു കൂട്ടാവാറുള്ള എന്റെതുടിപ്പുകള്‍,

ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ഏകാന്തപഥികനായെന്നെ മാറ്റാറുള്ള എന്റെ സ്വന്തം കരള്‍തുടിപ്പുകള്‍...

ഇവിടെ
യുനികൊഡുകളായി പുനര്‍ജനിക്കുകയാണ്.
നിശ്ശ്ബ്ദങ്ങളായിരിക്കാം....എങ്കിലുംസുഹ്രുത്തേ ഇവ
എനിക്കെന്റെ ആത്മാവിഷ്കാരങ്ങളാണ്.